ANFAAZ

Saturday, April 30, 2011

ത്വരീഖത്ത് ഒരു ലഘു വീക്ഷണം [3]

അള്ളാ.അള്ളാ.എന്ന് [അറിഞ്]പറയുന്ന ഒരു വ്യക്തി ഭൂമിയില്‍ ഉണ്ടാ
യിരിക്കെ അന്ത്യ നാള്‍ നിലനില്‍ക്കുകയില്ല .[ഹ:ശ]അല്ലാഹുവിന്റ്റെ
താല്‍പര്യത്തില്‍ ജീവിക്കുന്ന ഒരു വ്യക്തിക്കുവേണ്ടി ഈ ലോകത്തെ
നശിക്കാതെ അല്ലാഹു നിലനിര്‍ത്തുമെന്ന് ഈ ഹദീസ്‌ വ്യക്തമാക്കുന്നു
അല്ലാഹു കണ്ണും കാധും ബുദ്ധിയും വിവേകവുമെല്ലാം നല്‍കിയത്‌
അവനെ അറിയാനും വഴി പ്പെടാനും വേണ്ടി മാത്രമാണ്.അല്ലാഹു പറ
യുന്നു "അവന്‍ നിങ്ങള്‍ക്ക്‌ കേള്‍വിയും കാഴ്ചയും ഹ്ര് ധയങ്ങളും നല്‍കി .നിങ്ങള്‍ നന്ദി ചെയ്യുന്നവരാവാന്‍ വേണ്ടി "[നഹ് ല്:78]
ഈ നിലയില്‍ ഭൌതിക ലോകത്ത്‌ അവന്‍ ബന്ധ പ്പെടുന്ന മുഴുവന്‍
കാര്യങ്ങളെയും അല്ലാഹുവിനെ അറിയാനുള്ള മാര്‍ഗ മാക്കുകയും
അതു വഴി വിശ്വാസം ദ്ര്ഡീ കരിക്കുകയും റബ്ബി ന്റ്റെ വിധിവിലക്കു
കളില്‍ ഒതുങ്ങി നിന്ന് കൊണ്ട് ഭൌതിക കാര്യങ്ങളില്‍ ഏര്‍പ്പെടുക
യും ചെയ്യുന്ന മനുഷ്യന്റ്റെ മുഴുവന്‍ കര്‍മ്മങ്ങളും അല്ലാഹുവിനുള്ള
ഇബാധത്തായി മാറുന്നു ?
എന്നാല്‍ ഇന്ന് നാം നമ്മുടെ ലക്‌ഷ്യം പ്രാപിക്കാന്‍ വേണ്ടി അല്ലാഹു
ഒരുക്കി വെച്ച വസ്തുക്കളെ സ്വന്തം ഇച്ച്ചക്കും സുക സൌകര്യങ്ങള്‍
ക്കുമായി ഉപയോഗപ്പെടുത്തുകയാണ്.നമ്മുടെ ലക്‌ഷ്യം ഭൌതിക ലോക
ത്തെ സുക സൌകര്യങ്ങളും വിഭവ സമാഹരണവും മാത്രമായിരിക്കു
കയാണ്.ഇന്ന് നമ്മുടെ ഇബാദത്ത് ഏതാനും സ്ഥല കാലങ്ങളില്‍ പരി
മിതപ്പെട്ടതും അതു തന്നെ നാം മുഖ്യ മായി കണ്ട ഭൌതിക കാര്യ
ങ്ങള്‍ക്ക് വിഘാത മാവാതെ വരുമ്പോള്‍ മാത്രം നമ്മുടെ ഇച്ച്ചക്കും
സൌകര്യത്തിനു മനുസരിച് നിര്‍വഹിക്ക പ്പെടുന്നവയുമാണ്.മുഴുവന്‍
റബ്ബി ന്റ്റെ ഇബാധത്തിനായി വിനിയോഗിക്കുന്നില്ലന്നു മാത്രമല്ല .
ചെയ്യുന്ന നിസ്ക്കാരാധി കര്‍മ്മങ്ങള്‍ തന്നെ അവന്റ്റെ അരികില്‍
സ്വീകരിക്കപ്പെടാന്‍ പര്യാപ്ത മാണോ എന്നാലോജിക്കാതെ ആ കര്‍മ്മങ്ങള്‍ ചെയ്യുമ്പോള്‍ റബ്ബിന്റ്റെ താല്പര്യവും നിയമ വ്യവസ്ഥിതി
യും പാലിക്കാതെ ഏതാനും ആചാരാനുശ്ടാനമേന്നോണം നാം ചെയി
തു കൂട്ടുകയും അതില്‍ സമാധാനിക്കുകയുമാണ് ചെയ്യുന്നത് .ഇത് റബ്ബി
ന്റ്റെ ലക്ഷിയ ത്തില്‍നിന്നും എത്ര മേല്‍ വിദൂരം ?ഇന്ന് നമുക്ക് ദീനി
രംഗത്ത് കണ്ണിന്റ്റെയോ കേള്വിയുടെയോ കാര്യമായ ഉപയോഗമേ ഇല്ല
അവയെല്ലാം നമ്മുടെ നഫ്സിയ്യായ ആസ്വധനങ്ങള്‍ക്കും ഭൌതിക നേട്ട
ങ്ങള്‍ക്കുമുള്ളതാണ്.ബുദ്ധിയും ചിന്തയും റബ്ബി ന്റ്റെ മാര്‍ഗത്തില്‍ വിനി
യോഗിക്കാന്‍ നമുക്ക്‌ അവസരം തന്നെ ഇല്ലാതായിട്ടുണ്ട് .ബുദ്ധിയെ
നാം ഭൌതിക വളര്‍ച്ചക്കായി പണയ പ്പെടുത്തിരിക്കുകയാണ്.ബുദ്ധിയി
ലും മനസ്സിലും നിറഞ്ഞു നില്‍ക്കുന്നത് =അതു റബ്ബി ന്റ്റെ ഇബാധത്താ
യ നിസ്ക്കാരാധികര്‍മ്മങ്ങളില്‍ വരെ -ഭൌതിക കാര്യങ്ങള്‍മാത്രമാണ്.
ഈ നിലയില്‍ ജീവിക്കുന്നവര്‍ ഖുര്‍ ആനിന്റ്റെ ഭാഷയില്‍ മനുഷ്യന്‍
എന്ന പേരിനു പോലും അര്‍ഹനല്ല .അള്ളാഹു പറയുന്നു "അവര്‍ക്ക്‌
ഹ്ര് ദയങ്ങളുണ്ട് അത് കൊണ്ട് അവര്‍ അറിവ്‌ നേടുന്നില്ല .കാഴ്ച
കളുണ്ട് കാണുന്നില്ല .അവര്‍ക്ക് ചെവികളുണ്ട് കേള്‍ക്കുന്നില്ല .അവര്‍
മ്ര് ഗതുല്യരാണ് അല്ല അവര്‍ അതിനേക്കാള്‍ അധ:പതിച്ചവരാണ്.
"[അഹ് റാഫ്:179]ഇവിടെ അള്ളാഹു പറയുന്നത് ബുദ്ധികൊണ്ട് ഒരറിവും നേടാനാവാത്ത ഭ്രാന്തരെകുറിച്ചോ കാണുകയും കേള്‍ക്കുകയും ചെയ്യാത്ത അന്ധരെയും ബധിരരെയും കുറിച്ചോ അല്ലല്ലോ?പ്രത്യുത ഹ്ര് ധയം അല്ലാഹു ആഗ്രഹിച്ച അറിവിനായി വിനിയോഗിക്കാത്തവരെയും കാഴ്ച യും കേള്‍വിയും താല്പര്യപ്പെട്ട
ത് കാണാനും കേള്‍ക്കാനു മുപയോഗിക്കാത്തവനെയും സംബന്ധിച്ച്
തന്നെയാണല്ലോ ?ഇവ ആ കാര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നുണ്ടോ
എന്ന് റബ്ബി ന്റ്റെ അരികില്‍ വിചാരണ ചെയ്യപ്പെടുമെന്ന ഭയം നമുക്ക്‌
ഉണ്ടാവേണ്ടതല്ലേ .
----------------------------------------------------------------------------------
ഖുര്‍ആന്‍ പറയുന്നു 'നിശ്ചയം കേള്‍വിയും കാഴ്ചയും ഹിര്ധയവു
മെല്ലാം ചോദ്യം ചെയ്യപ്പെടുന്നവ തന്നെയാണ്"[ഇസ്റാഹ്:36]
ഈ അലക്ഷിയ ജീവിതത്തില്‍ നിന്നും നാം മാറി അള്ളാഹു തആ ല
നമ്മെ ശ്ര്ഷ്ട്ടിച് നമുക്ക്‌ വേണ്ടതല്ലാം ഒരുക്കി ത്തന്നതിനാല്‍ അവന്‍
എന്താഗ്രഹിച്ചോ അത് പൂര്‍ത്തിയാക്കാനുള്ള ചിന്തയും ശ്രമവും നമു
ക്കുണ്ടാവണം .അതിനായി നാം എല്ലാം ഉപേക്ഷിച്ച് വല്ല പള്ളിയുടെ
മൂലയിലോ ദര്ഗ്ഗകളിലോ ചടഞ്ഞ് കൂടെണ്ടതില്ല .കാരണം അല്ലാഹു
പല കടമകളും ബാധ്യതകളും നമ്മില്‍ എല്പിച്ഛതല്ലേ ?
പിന്നെ നാം ചെയ്യേണ്ടത്‌ അല്ലാഹു നല്‍കിയ ഭൌതിക സാഹചര്യങ്ങള്‍
ബിസ്നസോ ക്ര്ഷിയോ മറ്റു തോഴിലുകളോ ഏതുമാവട്ടെ അവിടെ
എല്ലാം അല്ലാഹുവിന്റെ നിയമങ്ങള്‍ പാലിക്കുന്നതോടൊപ്പം അവയെ
ല്ലാം അല്ലാഹുവിന്റ്റെ ഖുദ്റത്തിനെയും പ്രവര്‍ത്തനങ്ങളെയും തിരി
ച്ചറിയാനും അതുവഴി  അവനിലുള്ള വിശ്വാസം ദ്ര്ഡീകരിക്കാനുള്ള
മാര്‍ഗമാക്കുകയും ആ രംഗത്തുള്ള നേട്ട കൊട്ടങ്ങളെ അല്ലാഹുവില്‍
നിന്നായി മനസ്സിലാക്കി അവനില്‍ പ്രതീക്ഷ അര്‍പ്പിക്കുകയും അവനെ
ക്കൊണ്ട് സമാധാനികുകയും ചെയ്യുകയാണ് .തന്നോട്   അല്ലാഹു
ബന്ധപ്പെടുത്തിയ -ഭാര്യ .ഭര്‍ത്താവ്‌ .മക്കള്‍ .മാതാപിതാക്കള്‍ ഇവര്‍ക്ക്‌
വേണ്ടി നാം ചെയ്യേണ്ട കടമകളും ബാധ്യതകളും അല്ലാഹു ഏല്പിച്ച
വയായതിനാല്‍ അവയൊന്നും നമ്മെ അല്ലാഹുവിന് വഴിപ്പെടുന്നതില്‍
നിന്നും തടയുന്നതോ അല്ലാഹുവിന്റ്റെ ഓര്‍മയെ തൊട്ട്  നമ്മെ അശ്രദ്ധ
മാക്കുന്നതോ ആക്കാത്ത നിലയില്‍ കാണാനും വീക്ഷിക്കാനുമുള്ള ശ്രമ
മാണ് നാം നടത്തേണ്ടത്‌ .ഈ രീതിയില്‍ ജീവിത കാര്യങ്ങളിലേര്‍പ്പെ
ടുകയും മറ്റുള്ള വരോട് ബന്ധം സ്ഥാപിക്കുകയും ചെയ്താല്‍ ഒന്നും
നമുക്ക്‌ അല്ലാഹുവിന്റ്റെ മാര്‍ഗത്തില്‍ തടസ്സമാവില്ല എന്നുമാത്രമല്ല
അവയെല്ലാം ആ മാര്‍ഗത്തില്‍ നമ്മെ  സഹായിക്കുകയും പ്രോല്‍സാഹി
പ്പിക്കുന്നതുമായി മാറും.ഈ രംഗത്ത് നമുക്ക്‌ മാത്ര്കയായി അന്ബി യാക്കളുടെ ചരിത്രവും ആദരവായ റസൂല്‍ [സ]യുടെ സുന്തര ചര്യ
യും സ്വഹാബത്തിന്റ്റ്റ്‌ ഉത്തമ മാത്ര്കയുമുണ്ട്.അവരെല്ലാം ഭൌതിക
സാഹചര്യങ്ങളില്‍ ജീവിച്ചവരും പലരും കച്ചവട മോ ക്ര്ഷിയോ
തൊഴിലോ ചെയ്യുന്നവരും ഭാര്യയും മക്കളും സമ്പത്തു മെല്ലാം ഉള്ള
വരായിരുന്നു വല്ലോ ?ഭരണ സാമുഹ്യ കാര്യങ്ങളില്‍ ഏര്‍പ്പെട്ടവരും
ലോകം മുഴുവന്‍ അടക്കി ഭരിചിരുന്നുവരും  ഭൌതികമായ വലിയ
വലിയ സൌകര്യങ്ങളുള്ളവരും വന്‍ സംബത്തിന്റ്റെ ഉടമകളും ആക്കൂ
ട്ടത്തില്‍ ഉണ്ടായിരുന്നു .ദാരിധ്രിത്തിന്റ്റെ പ്രയാസങ്ങളും അസുഖങ്ങളാ
ല്‍ പരീക്ഷിക്കപ്പെട്ടവരും അവരില്‍ കാണാം .എന്നിട്ട് അവര്‍ക്കൊന്നും 
അത്തരം ഒരു പ്രശ്നങ്ങളും റബ്ബിന്റ്റെ പ്രീതി നേടുന്നതില്‍ തടസ്സമായി 
ല്ലെന്ന് മാത്ര മല്ല അതെല്ലാം ആ രംഗത്ത് സഹായക മാവുകയും കൂടു
തല്‍ കൂടുതല്‍ ഉന്നത പദവികള്‍നേടാന്‍ സഹായിക്കുകയുമാണ് ചെയ്ത
ത്.എല്ലാം അവര്‍ റബ്ബിന്റ്റെ പ്രീതിക്കായി അര്‍പ്പിക്കുകയും ചെയ്തു .
നമുക്കും വേണ്ടത്‌ ഈ രംഗത്ത് മത്ര്കയാവാനും പഠനങ്ങളും പരി
ശീലനങ്ങളും നല്‍കിനമ്മെ മുന്നോട്ട് നയിക്കാനും വേണ്ട സച്ചരിതരുടെ
ശിക്ഷണ മാണ് .അത്നമ്മെ ദീനിന്റ്റെ മാര്‍ഗത്തില്‍ ഉറപ്പിച്ചു നിര്‍ത്തും.
അള്ളാഹു പറഞ്ഞു "പുരുഷന്മ്മാര്‍ അവരെ അവരുടെ കച്ചവടമോ
ബിസിനസോ അല്ലാഹുവിന്റ്റെ ഓര്‍മയെ തൊട്ട് അശ്രദ്ധ മാക്കുന്നില്ല
[ഖുര്‍ആന്‍]
----------------------------------------------------------------------------------

Tuesday, April 5, 2011

പട്ടിക്കാട്‌ ജാമിഅ;നൂരിയ്യ ;യുടെ സ്ഥാപകന്‍ സയ്യിദ്‌ നൂരിഷനൂരിഷാ തങ്ങള്‍

പട്ടിക്കാട് ജാമിഅ;നൂരിയ്യ എന്നുകേള്‍ക്കുമ്പോള്‍ കാല്‍ നൂറ്റാണ്ട് മുമ്പ്‌
വരെ കേരളത്തിലെ മുസ്ലിം ജന സാമന്യത്തിന് രണ്ട പേരുകള്‍ അവരു
ടെ മനോമുകുരത്തില്‍ ഓടിയെത്തും.ഹൈദ്രാബാധിലെ നൂറുല്‍ മശായി
ഖ് സയ്യിദ്‌ നൂരിഷാ തങ്ങളും പട്ടിക്കാട് കൊടുവായിക്കല്‍ മൊയ്തുട്ടി
മാന്‍ എന്ന കറാച്ചി ബാപ്പു ഹാജിയുമാണ് ആ മഹാരഥന്‍ മാര്‍ /
കാലത്തിന്റ്റെ കുത്തൊഴുക്കില്‍ പതിറ്റാണ്ടുകള്‍ പിന്നിട്ടപ്പോള്‍ പുതു തലമുറക്ക്‌ വസ്തുതകള്‍ അറിയാതെ പോയി .സ്ഥാപനത്തിന്റ്റെ ഇപ്പോഴത്തെ നടത്തിപ്പുകാരുടെ വികല ചരിത്ര വിവരണം അതിന്
സഹായകമായി.പക്ഷെ സ്ഥാപനത്തിന്റ്റെ നാമം ഇന്നും ഒരു ചോദ്യ
ചിന്നം പോലെ തലയുയര്‍ത്തി നില്‍ക്കുന്നു .നൂറുല്‍ മാഷായി ഖിനും
സില്‍സില നൂരിയ്യക്കും കോളേജുമായി ബന്ധമില്ല എന്ന് സ്ഥാപിക്കാന്‍
ഓടി നടക്കുന്ന അഭിനവ സമസ്തയിലെ കുതന്ത്രക്കാര്‍ സ്ഥാപനത്തിന്റ്റെ
ജാമിഅ;നൂരിയ്യ;എന്ന നാമത്തില്‍ നിന്ന് പുതുതലമുറയുടെ ശ്രദ്ധ തിരി
ക്കാന്‍ സ്ഥാപനവുമായി ബന്ധപ്പെട്ട് നിറം പിടിപ്പിച്ച നുണക്കതകള്‍
കോളേജ്‌ ചരിത്രത്തിനൊപ്പം തുന്നിച്ചെര്‍ത്തു ....
ഇസ്ലാമിക വൈജ്ഞാനികരംഗത്ത് നൂറ്റാണ്ട്കളുടെ പാരമ്പര്യമുള്ള കേര
ളത്തില്‍ പക്ഷെ വ്യവസ്ഥാപിതവും ഉന്നതവുമായ ഒരു ഇസ്ലാമിക മത
പഠന കേന്ദ്രം ഉയര്‍ന്നു വന്നിരുന്നില്ല എന്നതാണ് യാഥാര്‍ത്യം .
ഇരുപതാം നൂറ്റാണ്ടിന്റ്റെ പ്രഥമ ദശകങ്ങളില്‍ കേരളത്തില്‍ പ്രവര്‍ത്തി
ച്ചിരുന്ന പണ്ഡിതശിരോമണികളില്‍ അധികവും ഇവിടെയുള്ള പുരാതന
മായ പള്ളിദര്‍സുകളില്‍ നിശ്ചിത കിതാബുകളില്‍ അവഗാഹം  നേടി 
തമിള്‍ നാട്ടിലെ വെല്ലൂര്‍     ബാക്കിയാത്ത് സ്വലിഹാത്ത് അറബി കോളെ
ജിലെക്ക് ഉപരി പടനിത്തിനായി പോകുന്നവരായിരുന്നു........

സില്‍സില നൂരിയ്യ





Monday, March 14, 2011

BHAIATH CHEITH MUREEDHAYI KKAYINHAL PINNE ANFAAZINTHE ZIKAR  ENGINE ENN PARANHU KODUKKUNNU